¡Sorpréndeme!

തൂത്തുക്കുടിയിൽ ദാരുണ സംഭവം ഇങ്ങനെ | Oneindia Malayalam

2018-05-23 183 Dailymotion

പോലീസ് വെടിവയ്പ്പില്‍ 11 പേര്‍ കൊല്ലപ്പെട്ട തൂത്തുകുടിയില്‍ വീണ്ടും വെടിവയ്പ്. അണ്ണാനഗറിലാണ് സമരക്കാര്‍ക്ക് നേരെ പോലീസ് വെടിവച്ചത്. ഒരാള്‍ കൊല്ലപ്പെട്ടു. മൂന്ന് പോലീസുകാര്‍ക്കും രണ്ട് സമരക്കാര്‍ക്കും പരിക്കുണ്ടെന്നാണ് വിവരം. സമരക്കാരുടെ നില അതീവ ഗുരുതരമാണ്. തമിഴ്‌നാട്ടില്‍ സാഹചര്യം കൂടുതല്‍ വഷളാകുന്നുവെന്നാണ് ഇതില്‍ നിന്ന് വ്യക്തമാകുന്നത്. അതിനിടെ, തൂത്തുകുടി ജനറല്‍ ആശുപത്രിക്ക് പുറത്ത് തമ്പടിച്ച ജനങ്ങളും പോലീസും തമ്മില്‍ നേരിയ പ്രശ്‌നങ്ങളുണ്ടായി. ഇവരെ പിരിച്ചുവിടാന്‍ ലാത്തി വീശിയ പോലീസ് അവിടെയും വെടിയുതിര്‍ക്കുകയായിരുന്നു. ബുധനാഴ്ച ഉച്ചയ്ക്ക് ശേഷമാണ് സംഭവം. ജനറല്‍ ആശുപത്രിയിലാണ് വെടിയേറ്റവരും സംഘര്‍ഷത്തില്‍ പരിക്കേറ്റവരും ചികില്‍സയില്‍ കഴിയുന്നത്....
Thoothukkudy Incident
#Thoothukudy